കോഴിക്കോട്: തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുമെന്ന് പരോക്ഷസൂചന നല്കി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ആരുമായും കൂട്ടുകൂടും. വോട്ടെണ്ണിക്കഴിഞ്ഞാല്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും എസ്ആര്‍പി കോഴിക്കോട് പറഞ്ഞു.
മുന്നൊരുക്കങ്ങളില്ലാതെ ഡാമുകള്‍ ഒന്നിച്ചു തുറന്നതാണ് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങളുണ്ടാകാനും കാരണമെന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിനെയും എസ്ആര്‍പി രൂക്ഷമായി വിമര്‍ശിച്ചു.
പടക്കളത്തില്‍ നിന്ന് പേടിച്ചോടിയ നേതാവാണ് രാഹുല്‍. വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുലിന്റെ രാഷ്ട്രീയപാപ്പരത്തം പുറത്തുവന്നു. രാഹുലിന്റെ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലെന്നും എസ്ആര്‍പി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: