തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത എസ്.നായര്‍ നല്‍കിയിരുന്ന നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് തള്ളിയത്.
ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന പത്തരവരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് പത്രിക തള്ളാന്‍ തീരുമാനിച്ചത്. അതേ സമയം പത്തനംതിട്ടയിൽ അപരസ്ഥാനാര്‍ത്ഥി വീണ വിയുടെ പത്രിക ജില്ലാ കലക്ടര്‍ പിബി നൂഹ് അംഗീകരിച്ചു. ഇന്നു രാവിലെ നടന്ന ഹിയറിങിന് ശേഷമാണ് പത്രികയ്‌ക്ക് അംഗീകാരം നൽകിയത്.
കൊല്ലം സ്വദേശിനിയായ വീണ വിയുടെ വോട്ടര്‍ പട്ടികയില്‍ പേര് വീണ എന്നു മാത്രമാണ്. എന്നാല്‍, പത്രികയില്‍ വീണ.വി എന്നാണ് ചേര്‍ത്തിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ എല്‍ഡിഎഫ് ഏജന്റുമാര്‍ പത്രിക തള്ളണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനെതിരേ വീണയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ വിആര്‍ ഹരി,കൃഷ്ണകുമാര്‍ എന്നിവരുടെ വാദം കലക്ടര്‍ അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: