പാലക്കാട്: സിപിഎം സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നവരില്‍ ഗുണ്ടാ സംഘങ്ങളും. വെള്ളിയാഴ്ച വൈകിട്ട് ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ പുലാപറ്റയിൽ രാജേഷിന്റെ പ്രചരണ വാഹന വ്യൂഹത്തിനൊപ്പം വന്ന ബൈക്കില്‍ നിന്ന് വടിവാള്‍ റോഡിലേക്ക് തെറിച്ചുവീണതോടെ ഗുണ്ടകളുടെ സാനിധ്യം പരസ്യമായി. നിരവധി പേർ ഇതിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
വാഹനജാഥ കടന്നുപോകുന്നത് കാണാന്‍ നിരവധി പേര്‍ റോഡരികില്‍ നിന്നിരുന്നു. മുന്നിലെ വാഹനങ്ങള്‍ കടന്നുപോകുന്നതിന് പിന്നാലെയായി ഇരുചക്രവാഹനങ്ങളില്‍ കൊടികളുമേന്തി നിരവധി പ്രവര്‍ത്തകരും അണി നിരന്നിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ഉമ്മനഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് പര്യടനം തിരിയുന്നതിനിടെ ഒരു സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തില്‍ തട്ടി വീഴുകയായിരുന്നു. ഇതിനിടെയാണ് വാഹനത്തില്‍ നിന്ന് വടിവാള്‍ റോഡിലേക്ക് വീണത്.
അതിനിടെ പിന്നില്‍ വന്ന ഇരുചക്ര വാഹനങ്ങള്‍ വട്ടംവച്ചു നില്‍ക്കുന്നതും വീണ സ്‌കൂട്ടര്‍ നിവര്‍ത്തി വടിവാളുമായി സംഘം യാത്ര തുടരുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്തും വാള്‍ താഴെവെക്കാതെ സിപിഎം ഗുണ്ടകള്‍ വിലസുന്നുവെന്ന് ആരോപിച്ച് പരാതി നല്‍കാനും ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: