കൊച്ചി: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നടത്താനിരുന്ന സമരപരിപാടികളില്‍ പിന്‍വലിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുള്ള കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്കിയ സാഹചര്യത്തിലാണ് സമര പരിപാടികളില്‍ നിന്നും കന്യാസ്ത്രീകള്‍ പിന്മാറുന്നത്.
സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മനപ്പൂര്‍വ്വം വൈകിക്കുന്നതായി പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും സമരം ആരംഭിക്കാനൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നാണ് കോട്ടയം എസ്പിക്ക് ലഭിച്ച പരാതിയിന്മേല് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന്റെ യോഗം ശനിയാഴ്ച രാവിലെ കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. കൊച്ചിയില്‍ നിശ്ചയിച്ചിരുന്ന സമരപ്രഖ്യാപന കണ്വെന്ഷന് ഉപേക്ഷിക്കുന്നത് സംബന്ധിച്ച് യോഗത്തിനുശേഷം തീരുമാനം അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: