ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഫിനിഷിങ് പോയിന്റിനക്കരെ നടത്തിക്കൊണ്ടിരുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. റവന്യൂ വകുപ്പിന്റേയും ആലപ്പുഴ നഗരസഭയുടേയും സംയുക്ത ഇടപെടലിലാണ് നിര്‍ത്തി വെപ്പിച്ചത്. റമദ റിസോര്‍ട്ട് ഉടമയുടെ ഭാര്യയുടെയും മകന്റേയും പേരിലുള്ള ഭൂമിയോട് ചേര്‍ന്നുള്ള കായലിലാണ് അനുവാദം വാങ്ങാതെ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിക്കാനാരംഭിച്ചത്.
അടുത്തിടെയാണ് ഇവര്‍ ഇവിടെ ഭൂമി വാങ്ങിയത്. വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള ഇവിടെ ഭൂ ഉടമകള്‍ സ്വന്തം നിലയ്ക്ക് കായലില്‍ നിര്‍മ്മാണം നടത്തുകയായിരുന്നു. വേമ്ബനാട്ട് കായലിനോട് ചേര്‍ന്ന ഭൂമിയില്‍ അതിര്‍ത്തി നിശ്ചയിച്ച് നിര്‍മ്മാണം നടത്തണമെങ്കില്‍ അധികൃതരുടെ അനുവാദം വാങ്ങണമെന്നാണ് ചട്ടം.
റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്താതെയാണ് കായലില്‍ നൂറുകണക്കിന് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത്. ഇത് സംബന്ധിച്ചുള്ള പരാത ിലഭിച്ചതോടെ മുല്ലയ്ക്കല് വില്ലേജ് ഓഫീസര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്കി.
വില്ലേജ് ഓഫീസര്‍ക്ക് പിന്നാലെ ആലപ്പുഴ സബ് കളക്ടര്‍ വിആര്‍ കൃഷ്ണ തേജയും ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തി. ഒരനുമതിയും വാങ്ങാതെയുള്ള നിര്‍മ്മാണം അനുവദിക്കാനാവില്ലെന്നും അനുവാദമില്ലാതെ കായലില്‍ നിര്‍മ്മാണം നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. കൂടാതെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ബാര്‍ജ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം തങ്ങളുടെ ഭൂമിയില്‍ തന്നെയാണ് നിര്‍മ്മാണം നടത്തിയതെന്നാണ് സ്ഥലമുടമകളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: