കൊച്ചി: എറണാകുളത്ത് കോണ്ഗ്രസുകാര്ക്കിടയില് ചര്‍ച്ച ലോക്സഭ തെരഞ്ഞെടുപ്പല്ല എറണാകുളം നിയമസഭ മണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുമോയെന്നാണ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോണ്ഗ്രസുകാര്ക്കിടയില് എംഎല്‍എ സീറ്റിനായി ചര്‍ച്ചനടക്കുന്നത്. എംഎല്‍എ ഹൈബി ഈഡന് എംപി ആയാല്‍ എറണാകുളത്ത് ഉപതെരഞ്ഞടുപ്പ് വേണ്ടിവരും.
ലോക്സഭ തെരെഞ്ഞെടുപ്പിന് മുമ്പേ സീറ്റ് ഉറപ്പിക്കാന്‍ അണിയറയില്‍ നീക്കം ശക്തമാണ്. മേയര്‍ സൗമിനി ജെയിന്, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, മുന്‍ മേയര്‍ ടോണി ചമ്മണി, മുന്‍ എംഎല്‍എ ഡൊമനിക് പ്രസന്റേഷന്, കൗണ്‍സിലര്‍ മിനിമോള്‍ എന്നിവരാണ് എറണാകുളത്തിനായി രംഗത്തുള്ളത്്. ഇവരില്‍ ടി.ജെ. വിനോദും, മിനിമോളും മാത്രമാണ് ഐ ഗ്രൂപ്പില്‍ നിന്നുള്ളത്. സിറ്റിങ് എം.പി കെ.വി തോമസിനെ ഒഴിവാക്കി ഹൈബിയെ കൊണ്ടുവരാന്‍ ചിലര്‍ ചരടുവലി നടത്തിയിരുന്നു. നിയമസഭ ലക്ഷ്യം വച്ചായിരുന്നു ആ നീക്കം.
സാമുദായിക പരിഗണനക്കാണ് എക്കാലത്തും കോണ്‍ഗ്രസ് മണ്ഡലത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. ഹൈബിയെ ലോക്സഭ സ്ഥാനാര്‍ത്ഥിയാക്കിയതോടെ എറണാകുളം ജില്ലയില്‍ ഐ ഗ്രൂപ്പ് ആധിപത്യം ഉറപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് എ ഗ്രൂപ്പ്കാരിയായ മേയറെ മാറ്റാനും പ്രചരണ ചൂടിനിടയിലും നീക്കം സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: