നയീ മന്‍സില്‍ – ന്യൂനപക്ഷസമുദായങ്ങളിലെ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത 1735 വയസ്സ് പ്രായമുളള യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസവും നൈപുണ്യ പരിശീലനം നല്‍കുന്നതിനുളള പദ്ധതി. 2015 ആഗസ്റ്റ് 8 ന് ആരംഭിച്ചു. 15 ശതമാനം ന്യൂനപക്ഷങ്ങളില്‍ പെടാത്ത പാവപ്പെട്ടവരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും, 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നതിന് ലക്ഷ്യമിടുന്നു.
378 കേന്ദ്രങ്ങളിലായി 60,304 പേരെ ഉള്‍പ്പെടുത്തി. 42 ശതമാനം വനിതകളാണ്.
പ്രധാനമന്ത്രി ജന വികാസ് കാര്യക്രം- രാജ്യമെമ്പാടുമുളള 308 ജില്ലകളിലെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ (109 ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സുകള്‍, 870 ബ്ലോക്കുകള്‍, 321 പട്ടണങ്ങള്‍ കൂടാതെ ഗ്രാമങ്ങള്‍) അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി.
ഹോസ്റ്റലുകള്‍ (ഗേള്‍സ് ഹോസ്റ്റലുകള്‍ സഹിതം)- 417, സ്കൂള്‍ കെട്ടിടങ്ങള്‍-925,
സ്കൂളുകളില്‍ ക്ലാസ് മുറികള്‍ – 16411, ഡിഗ്രി കോളേജുകള്‍-78, ഐടിഐ/ പോളിടെക്നിക് – 56
കരകൗശലക്കാര്‍ക്കും കര്‍ഷകര്‍ക്കും മാര്‍ക്കറ്റ് ഷെഡുകള്‍- 436,സദ്ഭാവനാ മണ്ഡപങ്ങള്‍ – 323,
ക്ലാസ് റൂം ഫെസിലിറ്റി ഉപകരണങ്ങള്‍ (സ്മാര്‍ട്ട് ക്ലാസ്) -1008
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍/അംഗനവാടികള്‍ -4968, കുടിവെളള സൗകര്യങ്ങള്‍ – 13383
ഗ്രാമപ്രദേശങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത- 3,71,657 പേര്‍ക്ക്
മിഷന് സശാക്തീകരണ്‍ – ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സുരക്ഷിതത്വവും ലക്ഷ്യം. 2014 ഡിസംബറില്‍ ആരംഭിച്ചു.
ഉസ്താദ് (Upgradation the Skills & Training in Traditional Arts/Crafts for Development)þ ന്യൂനപക്ഷ വിഭാഗങ്ങളിലെ പരമ്പരാഗത കര-കരകൗശല മേഖലകളിലെ നൈപുണ്യവികസനം ലക്ഷ്യമിട്ടുളള പദ്ധതി. പരമ്പരാഗത കരകൗശലവിദഗ്ദരുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കുകയും കരകൗശലവസ്തുക്കളുടെ വിപണനം സാധ്യമാക്കുകയും ലക്ഷ്യം. 14.05.2015 ന് വാരണാസിയില്‍ ആരംഭിച്ചു.
ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലനം നല്‍കുന്നതിനായി മൗലാനാ ആസാദ് നാഷണല്‍ അക്കാദമി ഫോര്‍ സ്കില്‍സ് സ്ഥാപിച്ചു.
സീഖോ ഓര് കാമാവോ, ഉസ്താദ്, ഗരീബ് നവാസ് കൗശല്‍ വികാസ് യോജന, നയി രോശ്നി എന്നീ പരിപാടികളുടെ കീഴില്‍ എല്ലാസമുദായങ്ങളിലെയും യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കി
സ്കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍, നൈപുണ്യവികസനം, പരീശീലന പദ്ധതികള്‍ എന്നിവയിലൂടെ 45 ലക്ഷത്തിലധികം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിച്ചു.
സദ്ഭാവന മണ്ഡപങ്ങള്‍- ന്യൂനപക്ഷസമുദായ അംഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന പ്രത്യേക കമ്മ്യൂണിറ്റി സെന്ററുകള്‍. 1000 സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവാഹം, യോഗങ്ങള്‍ തുടങ്ങി എല്ലാവിധ സാമൂഹിക ചടങ്ങുകളും നടത്താം. നൈപുണ്യ പരിശീലനം, പരാതി പരിഹാര കൗണ്‍സിലിംഗിനും സൗകര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: