• നിരാമയ സ്വാസ്ഥ്യ ബീമാ യോജന- ദിവ്യാംഗര്‍ക്ക് ഒരു ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന പദ്ധതി.http://www.thenationaltrust.gov.in/content/scheme/niramaya.php
• സഹായോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി 6800 ക്യാമ്പുകള്‍ നടത്തി. (20142018). 10 ലക്ഷത്തിലധികം ദിവ്യാംഗര്‍ക്ക് ഗുണം ലഭിച്ചു. (2014 വരെ 55)
• സര്‍ക്കാര്‍ ജോലിക്കുളള സംവരണം 3 %ല്‍ നിന്ന് 4% ആയി ഉയര്‍ത്തി. ഉന്നതവിദ്യാഭ്യാസ രംഗത്ത് 5 % സംവരണം. 618 വയസ്സുവരെയുളള കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം.
• പൊതുവായ ചിഹ്നഭാഷ വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ ഇന്‍ഡ്യന്‍ സൈന്‍ ലാംഗ്വേജ് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ സ്ഥാപിച്ചു.
• വൈകല്യങ്ങളുടെ തരങ്ങള്‍ മുമ്പത്തെ 7-ല്‍ നിന്ന് ഇപ്പോള്‍ 21 ആക്കി ഉയര്‍ത്തി. ആസിഡ് ആക്രമണത്തിനിരയായവരേയും ഉള്‍പ്പെടുത്തി.
• ആദ്യമായി, സംസാര-ഭാഷാ ശേഷിയില്ലായ്മയും അസാധാരണ പഠനശേഷിയില്ലായ്മയേയും അംഗപരിമിതരുടെ അവകാശനിയമം 2016-നു കീഴില്‍ കൊണ്ടുവന്നു.
• ദിവ്യാംഗര്‍ക്ക് രാജ്യമൊട്ടാകെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
• ദിവ്യാംഗരായ കുട്ടികള്‍ക്കായി 54,000 റാംപുകളും 50,000 സ്പെഷ്യല്‍ ടോയ്ലറ്റുകളുംനിര്മ്മിച്ചു.
• എല്ലാ വിമാനത്താവളങ്ങളിലും 644 റെയില്‍വേ സ്റ്റേഷനുകളിലും ദിവ്യാംഗര്ക്കുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
• ഭിന്നശേഷിക്കാര്‍ ഓടിക്കുന്ന പ്രത്യേകതരം വാഹനങ്ങളെ ടോളില്‍ നിന്നും ഒഴിവാക്കി.
• അംഗപരിമിതര്‍ക്കുളള നിയമ അവകാശങ്ങളെക്കുറിച്ച് ബോധവാ•ാരാക്കുന്നതിന് അവയര്‍നെസ് ജനറേഷന് ആന്‍ഡ് പബ്ളിക് സ്കീം.
• ടെക്നിക്കല്‍ എഡ്യുക്കേഷനു വേണ്ടി വര്‍ഷത്തില്‍ 1000 സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
• ഡെറാഡൂണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വിഷ്വലി ഹാന്‍ഡികാപ്ഡ്, നേപ്പാളി, ഗാരോ, കാശി ഭാഷകളില്‍ ബ്രെയിന്‍ ലിപി കോഴ്സ് വികസിപ്പിച്ചു.* 10-ഓളം ബ്രയ്ലി പ്രസുകള്‍ ആധുനികവത്ക്കരിക്കുന്നതിനും 15 പ്രസുകളില്‍ ബ്രയ്ലി പേജുകളുടെ പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുന്നതിനുമുളള പദ്ധതി.
• കാഴ്ചയില്ലാത്തവരുടെ സഹായത്തിനായി ഐ.വേ. ഹെല്‍പ്പ് ഡെസ്ക് രാജ്യം മുഴുവനും വ്യാപിപ്പിച്ചു. 180030020469 എന്ന ടോള്‍ഫ്രീ നമ്പരില്‍ മാതൃഭാഷയില്‍ വിളിച്ചാല്‍ വിവിധ ആനുകൂല്യങ്ങള്‍, കൗണ്‍സിലിംഗ്, വ്യക്തിപരവും നിയമപരവുമായ സംശയങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, സഹായങ്ങള്‍, വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ വിവരങ്ങള്‍ ലഭിക്കും.
• കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അലവന്‍സ് പ്രതിവര്‍ഷം 30,000/- രൂപയില്‍ നിന്ന് 54,000 രൂപയായി ഉയര്‍ത്തി. ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികളികള്ക്കുളള സബ്സിഡി പ്രതിമാസം പരമാവധി 6,750/- രൂപയായും വര്‍ദ്ധിപ്പിച്ചു.
• സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി 14,703 ഓളം അംഗപരിമിതര്‍ക്ക് 101.49 കോടിരൂപയുടെ വായ്പ നാഷണല്‍ ഹാന്‍ഡികാപ്ഡ് ഫിനാന്‍സ് കോര്പ്പറേഷന് വിതരണം ചെയ്തു. 11 തൊഴില്‍ മേളയും രണ്ട് മെഗാ ക്യാമ്പുകളും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: