http://pib.nic.in/newsite/PrintRelease.aspx?relid=112081
• ഗിരിവര്‍ഗ്ഗക്കാരുടെ കുട്ടികളിലെ അരിവാള്‍ രോഗചികിത്സയ്ക്കായി പദ്ധതി.
• ഖനനത്തില്‍ നിന്നുളള വരുമാനത്തിന്റെ നിശ്ചിത ശതമാനം ഗിരിവര്‍ഗ്ഗ മേഖലകളിലെ വികസനത്തിനായി മാറ്റിവച്ചു. * ആദ്യത്തെ ഗോത്ര മഹോത്സവം സംഘടിപ്പിച്ചു.
• പിന്നാക്ക വിഭാഗങ്ങള്‍ക്കായുളള ദേശീയകമ്മീഷന്, ഭരണഘടനാ പദവി നല്കാന് ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവന്നു.
• ആദിവാസി ജനങ്ങള്‍ ശേഖരിച്ച നിരവധി വന ഉല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു.
• ഗോത്രവര്‍ഗ്ഗക്കാരുടെ അമൂല്യമായ സംഭാവനകളെ ആദരിക്കുവാന്‍ ആദിവാസി സ്വതന്ത്ര സംഗ്രാം സംഗ്രഹാലയങ്ങള്‍ ആരംഭിച്ചു.
• വനാധികാര നിയമമനുസരിച്ച് 16.5 ലക്ഷം വ്യക്തിഗത വനാധികാര പട്ടയങ്ങളിലൂടെ 55.4 ലക്ഷം ഏക്കര്‍ വനഭൂമി വിതരണം ചെയ്തു. സാമൂഹ്യവനാധികാരപ്പട്ടയങ്ങളിലൂടെ 47 ലക്ഷത്തിലധികം ഏക്കര്‍ വനഭൂമി വിതരണം ചെയ്തു.
• ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്റെ കീഴിലെ 300 ക്ലസ്റ്ററുകളില്‍ 100 എണ്ണം ആദിവാസി മേഖലകളില്‍ നടപ്പിലാക്കുന്നു.
• എസ്.സി/എസ്.ടി./ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യകോച്ചിംഗിനുളള വരുമാന പരിധി 4.5 ലക്ഷത്തില്‍ നിന്നും 6 ലക്ഷമായി ഉയര്‍ത്തി.
• ഒ.ബി.സി. വിഭാഗത്തിനുളള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിനുളള വരുമാനപരിധി 44,500 ല്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി.
• എസ്.സി. വിഭാഗത്തിനുളള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിനുളള വരുമാനപരിധി 2 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി.
• കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പിന്നാക്കവിഭാഗ സംവരണത്തിന് പരിഗണിക്കുന്നതിനുളള മേല്ത്തട്ടു വരുമാന പരിധി 6 ലക്ഷം രൂപയില്‍ നിന്ന് 8 ലക്ഷം രൂപയാക്കി ഉയര്‍ത്തി
• ചരിത്രത്തില്‍ ആദ്യമായി ഒ.ബി.സി. വിഭാഗത്തിന്റെ ക്ഷേമത്തിനായി 201819 ല്‍ 95,000 കോടി
• പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട് രൂപീകരിച്ചു.* എസ്. സി. വിഭാഗത്തിനായി ക്രെഡിറ്റ് എന്‍ഹാന്‍സ്മെന്റ് ഗ്യാരണ്ടി സ്കീം.
• ഛ.ആ.ഇ. ക്രീമിലെയര്‍ നിശ്ചയിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയിലെ തസ്തികകള്‍ സര്‍ക്കാര്‍ തസ്തികകളുമായി ഏകീകരിച്ചു. 24 വര്‍ഷമായി പിന്നോക്ക വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളിലുളള പിന്നാക്ക വിഭാഗങ്ങളില്‍പെട്ട ജീവനക്കാരുടെ മക്കള്‍ക്ക് ഛ.ആ.ഇ. സംവരണം ലഭിക്കും.
• പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സിയും അനുവദിക്കുന്നതില്‍ പിന്നാക്കസമുദായങ്ങള്‍ക്ക് (ഒ ബി സി) 27 ശതമാനം സംവരണം.
• കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങള്‍ക്കുളള പിന്നാക്ക സമുദായ (ഒ.ബി.സി.) സംവരണം അര്‍ഹതപ്പെട്ട സമുദായ അംഗങ്ങള്‍ക്കെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒ.ബി.സി. ഉപവിഭാഗങ്ങള്‍ രൂപീകരിക്കുന്നതിന് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചു. സംവരണാനുകൂല്യങ്ങള്‍ ഒ.ബി.സി. വിഭാഗങ്ങളിലെ ചില സമുദായങ്ങള്‍ക്കു മാത്രം ലഭിക്കുന്നത് തടയുകയാണ് ലക്ഷ്യം
• പട്ടികജാതി-പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മത്സര പരീക്ഷകള്‍ക്കുളള മുഴുവന്‍ ചെലവും വഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പരീശീലനകേന്ദ്രത്തിന് സമീപത്തുളള കുട്ടികള്‍ക്ക് നല്കുന്ന പ്രതിമാസ സ്റ്റൈപന്റ് 1800 ല്‍ നിന്ന് 2,500 ആയും ദൂരെ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കുളള സ്റ്റൈപന്റ് 3000 ല്‍ നിന്ന് 5,000 ആയും വര്‍ദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: