ന്യൂദല്‍ഹി : കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ദല്‍ഹി ഓഫീസ് തല്ക്കാലം ഒഴിയേണ്ടെന്ന് സുപ്രീംകോടതി. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിക്കുന്ന ദ അസോസിയേറ്റഡ് ജേണല്‍സിന്റെ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
ഓഫീസ് ഒഴിയണമെന്ന ദല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ഓഫീസ് ഒഴിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: