തൃശൂര്‍: വാഗ്ദാനങ്ങളോടല്ല പ്രവര്‍ത്തിച്ചു കാണിക്കുന്നതിലാണ് താല്പര്യമെന്നും തനിക്ക് മണ്ഡലത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കുണ്ട്. തൃശൂര്‍ പൂരം തനിമയോടെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷമാണ് സുരേഷ് ഗോപി പ്രചാരണ പരിപാടികളിലേക്ക് പ്രവേശിച്ചത്. ക്ഷേത്രദര്‍ശന സമയത്ത് തന്നെ ക്ഷേത്ര നഗരിയിലെ പ്രശ്നങ്ങള്‍ ഭക്തര്‍ സുരേഷ്ഗോപിയുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഗുരുവായൂരില്‍ ബിജെപി മണ്ഡലം കമ്മറ്റിയുടെ സ്വീകരണം.
ഉച്ചയ്ക്ക് ഒരു മണിക്ക് ബൈക്ക് റാലിയോടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനായി കളക്ടറേറ്റിലേക്ക്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ളയുടെയും മറ്റു ജില്ലാ നേതാക്കളുടെയും സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: