ന്യൂദൽഹി: തെലങ്കാനയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ആനന്ദ് ഭാസ്കർ രാപോലി ബിജെപിയിൽ ചേർന്നു. പ്രമുഖ നേതാക്കളുടെ സാനിധ്യത്തിൽ കേന്ദ്ര മന്ത്രി ജെ.പി നദ്ദയിൽ നിന്നും ആനന്ദ് ഭാസ്കർ ബിജെപി അംഗത്വം സ്വീകരിച്ചു. പ്രാദേശിക നേതാക്കളടക്കം നിരവധി അണികളും ആനന്ദിനൊപ്പം ബിജെപിയിൽ ചേർന്നിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ആനന്ദ് ഭാസ്കർ കോൺഗ്രസ് വിട്ടത്. തെലങ്കാനയിൽ നിരവധി നേതാക്കളും അണികളുമാണ് കഴിഞ്ഞ മാസം കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിലേക്ക് പോയത്. ഒമ്പതോളം എംഎൽഎമാർ കോൺഗ്രസ് വിട്ടതോടെ തെലങ്കാനയിൽ പ്രതിപക്ഷ സ്ഥാനം കോൺഗ്രസിന് നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: