പത്തനംതിട്ട : പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്ത് പുതുക്കിയ പത്രികയാണ് നല്‍കിയത്. അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് സുരേന്ദ്രന് വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കിയത്.
ആദ്യം നല്കിയ നാമനിര്‍ദേശ പത്രികയില്‍ 20 കേസുകളുണ്ടെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം പ്രകാരം സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കിയത്. ശബരിമല ഹര്‍ത്താലും പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തനിക്കെതിരെ കള്ളക്കേസുമായി സര്‍ക്കാര്‍ രംഗത്തു വരികയാണെന്ന് സുരേന്ദ്രന് ഇന്നലെ പ്രതികരിച്ചിരുന്നു.
ആദ്യം കള്ളക്കേസ്സില് കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ 242 പുതിയ കേസ്സുകള്‍ കൂടി എടുത്തിരിക്കുന്നു. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയ സര്‍ക്കാര്‍ തനിക്ക് ഇതുവരെ സമന്‍സ് നല്കാന് പോലും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: