ന്യൂദൽഹി: ഈ രാജ്യത്തിന് വേണ്ടി യാതൊന്നും ചെയ്യാത്ത രാഹുൽ ഗാന്ധിക്ക് വേണ്ടി താൻ എന്തിന് സിനിമ ചെയ്യണമെന്ന് നടൻ വിവേക് ഒബ്‌റോയി. രാഹുലിന്റെ കഥ സിനിമയാക്കണെമെങ്കിൽ ചിത്രീകരണം ഭൂരിഭാഗവും തായ്‌ലൻഡിൽ നടത്തേണ്ടി വരുമെന്നും വിവേക് ഒബ്‌റോയി പറഞ്ഞു.
എൻഡിടിവിയുടെ അഭിമുഖത്തിലാണ് വിവേക് ഒബ്‌റോയിയുടെ പരിഹാസം. താൻ നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ്. രാഷ്‌ട്രീയ പശ്ചാത്തലമോ അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസമോ അനുഭവസമ്പത്തോ പണമോ ഒന്നുമില്ലാതെ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ഒരു ചെറുപ്പക്കാരൻ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഇന്ന് അമേരിക്കൻ പ്രസിഡന്റുമായും ജപ്പാൻ പ്രധാനമന്ത്രിയുമായും മുഖാമുഖം സംസാരിക്കുന്ന ലോകനേതാവാണ് മോദി. ഇതുപോലെ ഒരു കഥാപാത്രം എപ്പോഴും ചെയ്യാനാവില്ലെന്നും വിവേക് പറയുന്നു.
നരേന്ദ്രമോദിയുടെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ മോദിയായി വേഷമിടുന്നത് വിവേക് ഒബ്‌റോയി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: