കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരി പ്രിയങ്ക, കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
കോഴിക്കോട് നിന്ന് ഹെലികോപ്റ്ററിലാണ് രാഹുല്‍ വയനാട്ടിലെത്തിയത്. ഇവിടെ നിന്ന് തുറന്ന വാഹനത്തിലാണ് കളക്ടറേറ്റിലേക്ക് രാഹുലെത്തിയത്. പത്രിക സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ ഉണ്ടാകും.
തുടര്‍ന്ന് തിരിച്ച് കരിപ്പൂരിലെത്തിയതിന് ശേഷം രാഹുല്‍ പ്രചാരണ പരിപാടികള്‍ക്കായി നാഗ്പൂരിലേക്ക് പോകും. വെത്തിരി വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റയില്‍ എസ്പിജി സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: