എരുമേലി: വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇടതുപക്ഷം അപരനെ ഇറക്കാന്‍ നീക്കംു. കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയില്‍ ാമസിക്കുന്ന യുവാവിനൊയാണ് അപരനായി രംഗത്തിറക്കാന്‍ ഒരുങ്ങുന്നത്.
അതേസമയം അപരനെ ഇറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തായതോടെ യുവാവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. വ്യാഴാഴ്ച യുവാവ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നാണ് സൂചന.
രാഹുല്‍ എന്ന് പേരുള്ള ഈ യുവാവിന്റെ പേര് രാഹുല്‍ ഗാന്ധി എന്നും അനുജന്റെ പേര് രാജീവ് ഗാന്ധി എന്നുമാണ്. ഇരുവര്‍ക്കും അച്ഛന്‍ ആണ് ഈ പേരുകള്‍ നല്‍കിയത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അച്ഛന്‍ ഗാന്ധി കുടുംബത്തിനോടുള്ള ആരാധനയില്‍ ഈ പേരുകള്‍ മക്കള്‍ക്ക് നല്‍കിയെങ്കിലും മക്കള്‍ വളര്‍ന്നപ്പോള്‍ കടുത്ത ഇടതുപക്ഷ അനുകൂലികളായി മാറി. രാഹുല്‍ സിപിഎമ്മില്‍ സജീവ പ്രവര്‍ത്തകനും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമാണ്.
















