ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക വാദ്ര എന്നിവര്‍ക്കെതിരെ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിപ്പബ്ലിക് ടിവി. നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് കുംഭകോണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ജിഗ്നേഷ് ഷായുടെ ഒരു കമ്പനിക്ക് ന്യൂദല്‍ഹിയിലെ മെഹ്റൗളിയിലുള്ള കണ്ണായ സ്ഥലത്തെ ഫാം ഹൗസ് പാട്ടത്തിന് നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അഴിമതിക്കാരനുമായി ഇവര്‍ക്കുള്ള ബന്ധവും ഇതോടെ പുറത്തായി.
ഡോ. മന്മോഹന് സിങ്ങിന്റെ കാലത്തെ വലിയ കുംഭകോണങ്ങളില്‍ മറ്റൊന്നാണ് നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് അഴിമതി. ഇതില്‍ അന്വേഷണം നടക്കുന്ന സമയത്താണ് രാഹുലും പ്രിയങ്കയും ഷായുമായി കരാര്‍ ഉണ്ടാക്കിയതും പണം കൈപ്പറ്റിയതും.
ഇന്ദിരാഗാന്ധി ഫാം ഹൗസ് എന്ന് പേരുള്ള മതില് കെട്ടിത്തിരിച്ച 4.692 ഏക്കര്‍ കൃഷിയിടം മെഹ്റൗളിയിലെ സുല്‍ത്താന്‍ പൂരിലാണ്. ഇത് രാഹുലിന്റെയും പ്രിയങ്കയുടെയും പേരിലാണ്. ഇതിന് വെറും 9.86 ലക്ഷം രൂപയേ മൂല്യമുള്ളുവെന്നാണ്, രാഹുല്‍ 2009-ല്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തെ കണ്ണായ സ്ഥലമാണ് മെഹ്റൗളി. സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കും. ഈ ഫാം ഹൗസ് പ്രതിമാസം 6.90 ലക്ഷം രൂപ വാടകയ്ക്ക് രാഹുലും പ്രിയങ്കയും ജിഗ്നേഷ് ഷായുടെ കമ്പനിക്ക് പാട്ടത്തിന് നല്‍കിയെന്നാണ് രേഖ. 2013-ല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന സമയത്താണ് ഈ ഇടപാടും നടന്നത്.
വസ്തുവിന് രേഖയില്‍ കാണിച്ചിരിക്കുന്ന മൂല്യം വെറും 9.86 ലക്ഷം രൂപയാണെങ്കിലും അതിന്റെ നാലിരട്ടിയിലേറെയാണ് വാടകയുടെ മുന്‍കൂറായി ഷായുടെ കമ്പനി ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്, 40,20,000 രൂപ. ഈ ഇടപാടുകള്‍ ദുരൂഹമാണ്.
‘2 ജി സ്പെക്ട്രം കുംഭകോണക്കേസില്‍ കുടുങ്ങിയ യുണീ ടെക്കില്‍ നിന്ന് രാഹുല്‍ കോടികള്‍ കൈപ്പറ്റിയ കാര്യം കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവി പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: