റാന്നി: ശബരിമല ആചാരസംരക്ഷണത്തിനായി പോരാടിയതിന് പിണറായി സര്‍ക്കാര്‍ ജയിലിലടച്ച കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനുമായ അഡ്വ. കെ.പി. പ്രകാശ് ബാബുവിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതിയുടെ അനുമതി.
കൊട്ടാരക്കര സബ്ജയിലിലെ ജയിലറുടെ മുന്നില്‍ നാമനിര്‍ദേശപത്രിക ഒപ്പിടാനാണ് കോടതി അനുവദിച്ചത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രകാശ്ബാബുവിന് വേണ്ടി അഡ്വ. കെ.ഹരികുമാര്‍ ഹാജരായി.
ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നടതുറന്നപ്പോള്‍ ഉണ്ടായ സംഭവത്തിന്റെ പേരില്‍ ചുമത്തപ്പെട്ട കേസില്‍ പമ്പ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രകാശ്ബാബുവിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രകാശ്ബാബു ഒപ്പിട്ട പത്രിക അദ്ദേഹത്തിന് വേണ്ടി പ്രതിനിധികള്‍ക്ക് വരണാധികാരിക്ക് മുന്പില് സമര്‍പ്പിക്കാം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇരുമ്പഴിക്കുള്ളിലായ ആദ്യ സ്ഥാനാര്‍ഥിയാണ് പ്രകാശ്ബാബു. വധശ്രമം, ഗൂഢാലോചന, അന്യായമായി തടഞ്ഞുവയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: