പാലക്കാട്: ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മലപ്പുറം ചങ്ങരംകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി വിജയരാഘവന്റെ കോലം കത്തിച്ചു. വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നു. അതേസമയം, പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും വിജയരാഘവന് പ്രതികരിച്ചു.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. രമ്യഹരിദാസ് പാണക്കാട് തങ്ങളെ കണ്ട ശേഷം കുഞ്ഞാലിക്കുട്ടിയുടെ അടുത്തേക്ക് പോയെന്നും ആ കുട്ടിയുടെ കാര്യം ഇനി എന്താകുമെന്ന് തനിക്കറിയില്ലെന്നുമാണ് അശ്ലീലച്ചുവയോടെയുള്ള വിജയരാഘവന്റെ വാക്കുകള്‍. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം.
സംഭവത്തില്‍ രമ്യഹരിദാസ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പറഞ്ഞ പരാമര്‍ശം പിന്‍വലിക്കില്ലെന്നും ഖേദം പ്രകടിപ്പിക്കില്ലെന്നും മാദ്ധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും വിജയരാഘവന് പ്രതികരിച്ചു.
എല്‍ഡിഎഫ് കണ്‍വീനറുടെ വിവാദ പരാമര്‍ശം തിരഞ്ഞെടുപ്പിലും അവരെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: