കൊച്ചി: ഏറെ വൈകാരിക അടുപ്പമുണ്ടായിരുന്ന ആത്മീയഗുരു കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ കബറിടത്തില്‍ പൂക്കളര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച ശേഷമാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്.
മണിമലയില്‍ അയല്പക്കമായിരുന്നു ഇരുവരുടെയും കുടുംബങ്ങള്‍. മണിമല പി.ടി. ചാക്കോ മെമ്മോറിയല്‍ സ്കൂളില്‍ അധ്യാപകനായിരുന്ന കണ്ണന്താനത്തിന്റെ പിതാവ് കെ.വി. ജോസഫിന്റെ വിദ്യാര്‍ത്ഥിയുമായിരുന്നു കര്‍ദിനാള്‍ ആന്റണി പടിയറ.
ഗുരുവും പിതൃതുല്യനുമായാണ് അഭിവന്ദ്യ പിതാവിനെ കാണുന്നതെന്ന് കണ്ണന്താനം പറഞ്ഞു. ഭാര്യ ഷീലക്കൊപ്പം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലെ കബറിടത്തിലെത്തിയ സ്ഥാനാര്‍ഥി ഇന്നലെ എട്ടാം ചരമവാര്‍ഷിക നാളിലെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് വര്‍ക്കി വിതയത്തിലിന്റെ കബറിടത്തിലും പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: