തിരുവനന്തപുരം : പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെതിരെ നുണ പ്രചാരണം നടത്തിയ എസ്എഫ്ഐ ജില്ല സെക്രട്ടറിക്കുമെതിരെ പരാതി നല്കി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്താണ് പരാതി നല്‍കിയത്. നുണപ്രചാരണം നടത്തിയ സിപിഎം സൈബര്‍ പ്രൊഫൈലുകള്ക്കുമെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
എസ്എഫ്ഐ പത്തനംതിട്ട ജില്ല സെക്രട്ടറി വിഷ്ണു ഗോപാല്‍, പോരാളി ഷാജി ഫേസ്ബുക്ക് പേജ്, ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടുകള്‍ എന്നിവര്‍ക്കെതിരെയാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പത്തനംതിട്ടയില്‍ ബീഫ് കഴിക്കുന്നവരുടെ വോട്ട് തനിക്ക് വേണ്ട എന്ന തലക്കെട്ടോടെ കെ.സുരേന്ദ്രന്റെ ചിത്രം വച്ചാണ് ഇവര്‍ വ്യാജ പോസ്റ്റര്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചത്. നിരവധി പേജുകളും ഇത് ഷെയര്‍ ചെയ്തത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് ലഭിക്കുന്ന സ്വീകാര്യത ഇഷ്ടപ്പെടാത്ത സിപിഎം സൈബര്‍ ഗുണ്ടകളാണ് ഇത്തരത്തില്‍ നുണ പ്രചാരണങ്ങളുമായി രംഗതെത്തിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: