കൊച്ചി : രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയെത്തുന്നത് കോണ്‍ഗ്രസിന് നാണക്കേടാണെന്ന് പത്രികാസമര്‍പ്പണത്തിനുശേഷം കണ്ണന്താനം അഭിപ്രായപ്പെട്ടു. താന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കാറില്ല.
ഗത്യന്തരമില്ലാത്തതു കൊണ്ടുമാത്രമാണിതു പറയുന്നത്. ഇന്ത്യ ഭരിച്ചുവന്ന കുടുംബം അവരുടെ ഹൃദയഭൂമിയില്‍ നിന്ന് പലായനം ചെയ്ത് കേരളത്തില്‍ അഭയം തേടുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്.
മറ്റിടങ്ങളില്‍ സഹകരിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും രണ്ടു മുന്നണികളായി കേരളത്തില്‍ പരസ്പരം മത്സരിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: