തിരുവനന്തപുരം: ഇതെനിക്കു കിട്ടി, അപ്പോള്‍ ഞാന്‍ തീരുമാനിച്ചു വോട്ട് ബിജെപിക്കെന്ന്… മാത്രമല്ല എന്നാല്‍ കഴിയുന്നത്ര ആള്‍ക്കാരോട് ബിജെപിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് ജനതാദള്‍ മുന്‍ നേതാവും മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരുടെ ഡ്രൈവറുമായ ബാലകൃഷ്ണന് നാടാര്‍ കുമ്മനത്തിനോട്.
തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ബാലകൃഷ്ണന്നാടാരുടെ വീട്ടിലെത്തിയ കുമ്മനത്തിനു മുന്നില്‍ തനിക്ക് ലഭിച്ച ആയുഷ്മാന്‍ ഭാരത് കത്ത് കാട്ടിയാണ് പരാമര്‍ശം. യുഡിഎഫിനു വേണ്ടിയും എല്‍ഡിഎഫിനു വേണ്ടിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയിട്ടുള്ള ബാലകൃഷ്ണന്നാടാര് ഇക്കുറി ഒരു പാര്‍ട്ടിക്കു വേണ്ടിയും രംഗത്തിറങ്ങിയില്ല. എല്‍ഡിഎഫും യുഡിഎഫും പറയുന്നത് പ്രാവര്‍ത്തികമാക്കാതിരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ പറയുന്നത് ചെയ്യുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേന്ദ്രഭരണം എല്ലാ മേഖലയിലും നേട്ടമുണ്ടാക്കി. എന്നാല്‍ തനിക്ക് അവകാശമായി ലഭിക്കേണ്ട കെഎസ്ആര്‍ടിസി പെന്‍ഷനു പോലും സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ ഭിക്ഷ യാചിക്കും പോലെ നില്‍ക്കേണ്ടിവരുന്നു. അതിനാല്‍ സംസ്ഥാനത്ത് മാറ്റം വരണമെന്നും ബാലകൃഷ്ണന് നാടാര്‍.
ആയുഷ്മാന്ഭാരതത്തിന്റെ കത്ത് വായിച്ച ശേഷം പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതായി കുമ്മനം ബാലകൃഷ്ണന് നാടാരോട് പറഞ്ഞു. വിജയാശംസകളും നേര്‍ന്നാണ് കുമ്മനത്തെ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: