കൊച്ചി : മന്ത്രി കെ.ടിം ജലീലിനെതിരായ ബന്ധുനിയമന വിവാദ കേസില്‍ നടപടി വിശദീകരിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.അഴിമതി നിരോധന നിയമ പരിധിയിലുള്ള നടപടിയുണ്ടോയെന്ന് കോടതി ആരാഞ്ഞു.
കോടതി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന നടപടി ജലീലിനെതിരെ സ്വീകരിച്ചിട്ടുണ്ടോയെന്നാണ് ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ യോഗ്യതാ മാനദണ്ഡത്തില്‍ ഭേദഗതി വരുത്തി നിയമനം നടത്തിയപ്പോള്‍ ആരെങ്കിലും നിയമപരമായി ഇതിനെ ചോദ്യം ചെയ്തിരുന്നോയെന്നും ഫിറോസിനോട് കോടതി ആരാഞ്ഞു.
ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ബന്ധുവിനെ ഡെപ്യൂട്ടി മാനേജറായി മന്ത്രിയുടെ ബന്ധുവിനെ നിയമിച്ചെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: