കൊച്ചി: ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട റൺ നായർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന രഞ്ജിത്തിന്റെ വീട്ടിൽ ബിജെപി നേതാവും ചാലക്കുടിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ എ.എൻ രാധാകൃഷ്ണൻ സന്ദർശനം നടത്തി. സംഘപരിവാർ പ്രവർത്തകർ തുടർച്ചയായി വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്നതിൽ ദുരുഹതയുണ്ടെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
ഇത്തരം മരണങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നതിന് നിയമവിദഗ്‌ദ്ധരുമായി ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. പ്രസ്ഥാനത്തിന് വേണ്ടിയും ശബരിമല വിഷയത്തിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു രഞ്ജിത്. രഞ്ജിത്തിന്റെ അപകട മരണത്തിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അസ്വഭാവികത തോന്നിയതിനാൽ അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
ബൈക്കിന് പിന്നിൽ കാറിടിച്ചായിരുന്നു അപകടം. കാർ നിർത്താതെ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: