കൊച്ചി : സഹോദയ കമ്പനി നടത്തുന്നത് ജലന്ധര്‍ രൂപതയല്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് വ്യക്തമാക്കി. കമ്പനി നടത്തുന്നത് ഫാദര്‍ ആന്റണി മാടശ്ശേരിലിന്റെ നേതൃത്വത്തിലുള്ളവരാണ്. അതേസമയം രൂപതയുടെ അനുവാദത്തോടെയാണ് ആന്റണി മാടശ്ശേരിലില് സഹോദയ കമ്പനി നടത്തുന്നത്.
പീഡനക്കേസിലെ പ്രതിയും ജലന്ധര്‍ രൂപതയുടെ മുന്‍ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കലിന്റെ വലംകൈയും മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മേധാവിയുമായ ഫാ. ആന്റണി മാടശ്ശേരിയിലിന്റെ പക്കല്‍ നിന്ന് പഞ്ചാബ് പോലീസ് 9 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
അതിനിടെ എഫ്എംജെ ഹൗസില്‍ നിന്നാണ് പോലീസ് പണം കണ്ടെടുത്തതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. ബാങ്ക് ജീവനക്കാര്‍ പണം എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ ഇടയിലാണ് റെയ്ഡ് നടന്നത്. സഹോദാദയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ളതായിരുന്നു ഈ പണമെന്നും ജീവനക്കാര്‍ എണ്ണിയ 6 കോടി രൂപയോളം പോലീസ് പിടിച്ചെടുത്തെന്നും ബാങ്ക് വിശദീകരണം നല്കി. 16 കോടി പിടിച്ചെടുത്തുവെന്നാണ് ഫാദര്‍ ആന്റണി മാടശ്ശേരിലിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: