പൂത്തോട്ട (കൊച്ചി): എറണാകുളം ജില്ലയിലെ പൂത്തോട്ടയില്‍ നവോത്ഥാന നായകന് മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്ത കേസില്‍ മൂന്ന് സിപിഎം-സിഐടിയുക്കാര്‍ അറസ്റ്റില്‍. ഉദയംപേരൂര്‍ സ്വദേശികളായ പി.എം. പ്രശാന്ത് (സലി-44 ), പി.വി. സനല്‍കുമാര്‍ (42), പി.വി. വിനീഷ് കുമാര്‍ (40) എന്നിവരാണ് പിടിയിലായത്.
പൂത്തോട്ട കമ്പിവേലിക്കകത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പീഠത്തിന് മുകളില്‍ സ്ഥാപിച്ച പ്രതിമ പൂര്‍ണമായി അക്രമികള്‍ തകര്‍ത്തു.
എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥി പി. രാജീവിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പ്രതിമ തകര്‍ക്കലില്‍ കലാശിച്ചത്. പ്രചാരണത്തിന് കെപിഎംഎസിലെ ഒരു വിഭാഗം പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിമ തകര്‍ത്തതെന്നാണ് ആരോപണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില് പണിയുകയും വന്‍ പ്രചാരണകോലഹലം അഴിച്ചുവിടുകയും ചെയ്തവരാണ് ജാതിമതഭേദമെന്യേ സര്‍വരും ആരാധിക്കുന്ന മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തെറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: