കോഴിക്കോട്: ആചാര സംരക്ഷണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരിലുള്ള കേസില്‍ ജയിലിലടയ്ക്കപ്പെട്ട കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന് വേണ്ടി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുഖാവരണം ധരിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്നു.
ഒരു പ്രകാശ്ബാബുവിന് പകരം ആയിരം പ്രകാശ്ബാബുമാര് എന്ന ആശയവുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തില്‍ ഞങ്ങളും പ്രകാശ് ബാബു ക്യാമ്പയിനിന് തുടക്കം കുറിച്ചത്.
സ്ഥാനാര്‍ഥി ജയിലിലാണെന്നും ശബരിമല പ്രക്ഷോഭത്തിന്റെ പേരിലാണ് ജയിലിലടയ്ക്കപ്പെട്ടതെന്ന അഭിമാനത്തോടെയാണ് വോട്ടര്‍മാരെ സമീപിക്കുന്നതെന്നും വ്യക്തമാക്കിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകാശ്ബാബുവിന്റെ പേരില്‍ പ്രചാരണ രംഗത്ത് നിറയുന്നത്.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, സംസ്ഥാനസമിതി അംഗം ബബീഷ് ഉണ്ണികുളം, ജില്ലാ പ്രസിഡന്റ് സാലു ഇരഞ്ഞിയില്‍, പി.വി. വിനീഷ്, ആര്. ബിനീഷ്, വിവേക് കുന്നത്ത്, കെ. സജീഷ്, എ.കെ. ബബീഷ്, കെ. അഗീഷ് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രകാശ് ബാബു ഐക്യദാര്‍ഢ്യ യാത്ര നാലാം ദിവസത്തിലേക്ക്കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: