കൊച്ചി: സ്വയംവിരമിക്കല്‍ അനുമതിക്ക് സാങ്കേതിക തടസ്സമുള്ളതിനാല്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് ട്വന്റി20 സ്ഥാനാര്‍ഥിയാകാന്‍ തടസ്സം. ജേക്കബ് തോമസ് മത്സരിക്കുന്നില്ല. എന്നാല്‍, ജനാധിപത്യ പ്രക്രിയയില്‍ ഇനി മുതല്‍ സജീവമായിരിക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാര്‍ച്ച് 22ന് സ്വയം വിരമിക്കല്‍ അപേക്ഷ നല്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനാകില്ല. കിഴക്കമ്പലം ട്വന്റി20 സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ മത്സരിക്കാനാണ് ജേക്കബ് തോമസ് നിശ്ചയിച്ചിരുന്നത്.
തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് കമ്മിറ്റി കൂടി തീരുമാനിക്കുമെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ട്വന്റി 20ക്ക് എതിരെ ബെന്നി ബഹനാന് നിരവധി പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജേക്കബ് തോമസിന്റെ സ്ഥാനാര്‍ഥിത്വം മുടക്കുന്നതില്‍ ഉദ്യോഗസ്ഥ ലോബികളുടെ ഇടപെടലുകള്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കമ്മിറ്റി അംഗം അഗസ്റ്റിന് ആന്റണി, ചെയര്മാന് ബോബി എം. ജേക്കബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: