കൊച്ചി: പിണറായി സര്‍ക്കാരിന്റെ ഹൈന്ദവ വിശ്വാസി സമൂഹത്തോടുള്ള നടപടികള്‍ ഇങ്ങനെ. ടി.എന്‍. മുകുന്ദന് എന്ന സിപിഐക്കാരന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി. ഹര്‍ജിക്കാരന്റെ വക്കാലത്ത്, സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകള്‍ അഡ്വ. സൂര്യ ബിനോയ്ക്കാണ്. അഡീ. അഡ്വ. ജനറല്‍ രഞ്ജിത് തമ്പാന്, സിപിഐ നേതാവ് മീനാക്ഷി തമ്പാന്റെ മകനാണ്. ഇടതുമുന്നണിയില്‍ സിപിഐക്ക് പങ്കുവച്ച് കിട്ടിയതാണ് ഈ പദവി.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതി നടത്തിയ ഹര്ത്താലിനെതിരേയാണ് ഹര്‍ജി. ഹര്‍ത്താലില്‍ നടന്ന അതിക്രമങ്ങള്‍ക്കും പൊതുമുതല്‍ നശിപ്പിക്കലിനും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെ പ്രതിയാക്കണമെന്നാണ് ആവശ്യം.
ഹൈക്കോടതി കേസെടുത്താല്‍, 366 കേസുകളിലായി കെ.പി. ശശികല ടീച്ചര്‍, എസ്.ജെ.ആര്. കുമാര്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്, ഡോ. ടി.പി. സെന്‍കുമാര്‍, പി.ഇ.ബി. മേനോന്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന് തുടങ്ങിയവരടക്കം ഒട്ടേറെ ഹിന്ദുനേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അറസ്റ്റിലാകും. ഇവരില്‍ മൂന്നു പേര് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ശേഷിക്കെ ഇത് നിര്‍ണായകമാകും, ഭാവിയില്‍ ഹിന്ദുസംഘടനാ പ്രവര്‍ത്തനത്തിന് തടസ്സവുമാകും.
വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും കേസുണ്ട്. 366 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഒരു ദിവസം ഒരു കേസിന് വീതം ഹാജരായാല്പ്പോലും ഒരു വര്‍ഷം കൊണ്ട് എല്ലാ കേസിലും ഒരു തവണയെങ്കിലും കോടതിയിലെത്താനാവില്ല.
കേസുകള്‍ സ്റ്റേഷന് ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തിയേ എടുക്കാന്‍ പറ്റൂ. പ്രതികളില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് നിശ്ചയിക്കുന്ന തുക ഈടാക്കിയേ ജാമ്യം കൊടുക്കാനാവൂ. അപ്പോള്‍ കോടിക്കണക്കിന് രൂപ കെട്ടിവയ്ക്കേണ്ടിവരും. ജാമ്യം കിട്ടാതെ വന്നാല്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും.
കേസുകള്‍ ജില്ലതിരിച്ച്
പോലീസ് എടുത്ത കേസുകള്‍ ജില്ലതിരിച്ച്.
തിരുവനന്തപുരം സിറ്റി 13, റൂറല്‍ ഒന്ന്. കൊല്ലം സിറ്റി 48, റൂറല്‍ 18. പത്തനംതിട്ട 76. ആലപ്പുഴ 55. കോട്ടയം എട്ട്. ഇടുക്കി 15. എറണാകുളം സിറ്റി 25, റൂറല്‍ 31. തൃശര്‍ സിറ്റി 25, റൂറല്‍ 30. പാലക്കാട് 17. മലപ്പുറം രണ്ട്, കാസര്‍കോട് 32. ആകെ-366. (വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കേസില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: