ഇടുക്കി: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രില്‍ 19ന് ആഘോഷിക്കും. പ്രവേശനം രാവിലെ 6 മുതല്‍ വൈകിട്ട് 3 വരെയാണ്. ഭക്തരെ തിരികെ എത്തിക്കുന്നതിനുള്ള വാഹനങ്ങളെ മാത്രമേ 3ന് ശേഷം അനുവദിക്കൂ.
വൈകിട്ട് 6 മണിക്ക് ശേഷം ജീവനക്കാരുള്‍പ്പെടെയുള്ളവരെ വനമേഖലയില്‍ അനുവദിക്കില്ല. വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരരുത്. ക്ഷേത്രപരിസരത്ത് പാദരക്ഷകള്‍ അനുവദിക്കില്ല. പാദരക്ഷകള്‍ സൗജന്യമായി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടായിരിക്കും. ഫ്ളാസ്കുകള്‍ ഒഴികെ പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ മുതലായവ ഒഴിവാക്കണം. സസ്യേതര ഭക്ഷണം അനുവദിക്കില്ല.
ക്ഷേത്രപരിസരത്തും വനത്തിനുള്ളിലും ലഹരിപദാര്‍ഥങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, പടക്കം, സ്ഫോടന വസ്തുക്കള്‍ മുതലായവ അനുവദിക്കില്ല. അടിയന്തര ശുശ്രൂഷക്ക് മെഡിക്കല്‍ സംഘം ഉണ്ടാകും. കുമളി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തുകള്‍ സഹകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കുമളി അമലാംബിക സ്കൂളിന് സമീപമുള്ള റോഡില്‍ ഉത്സവത്തിന്റെ തലേനാള്‍ മുതല്‍ വണ്‍വേ ഗതാഗതമേ അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: