പത്തനംതിട്ട: ഇടതുപക്ഷത്തെ കോണ്‍ഗ്രസ് ശത്രുവായിട്ടല്ല കരുതേണ്ടതെന്നും ബിജെപിക്കെതിരെ ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പത്തനംതിട്ടയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്കേഇന്ത്യയില്‍ പൊതുവെ ബിജെപിക്ക് ശക്തി കുറവാണ്. അങ്ങനെയുള്ള കേരളത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മത്സരിക്കുന്നത് എന്തിനാണ്? എല്‍ഡിഎഫിനെ പരാജയപ്പെടുത്തുകയാണോ രാഹുലിന്റെ ലക്ഷ്യം? ഇടതുപക്ഷം മാത്രമാണ് മതേതരത്വം നിലനിര്‍ത്താന്‍ ശമിച്ചിട്ടുള്ളതും ശ്രമിക്കുന്നതും. മതേതരത്വം സംരക്ഷിക്കാന്‍ മൂന്നു കാര്യങ്ങള്‍ ചെയ്യണം. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കണം, ബിജെപിയെ പരാജയപ്പെടുത്തണം, മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണം. കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ തെക്കേഇന്ത്യയില്‍ വന്ന് മത്സരിച്ചിട്ടുണ്ട്. ഇന്ദിരയും സോണിയയും വന്നിട്ടുണ്ട്. അതുപോലെയാണ് രാഹുലും.
രാഹുലിനോട് കേരളത്തില്‍ മത്സരിക്കരുതെന്ന് ഞാന്‍ ഉപദേശിച്ചുവെന്ന് ചില പത്രങ്ങളില്‍ വന്നത് ശരിയായില്ല. പത്രങ്ങള്‍ അവരുടെ പണിചെയ്താല്‍ മതി. എന്റെ ജോലി ഞാന്‍ ചെയ്തോളാം, യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: