കൊച്ചി: അങ്കമാലി രൂപതയുടെ ഭൂമി ഇടപാട് കേസില്‍ ആദായ നികുതി വകുപ്പ് മൂന്ന് കോടി രൂപയാണ് പിഴ ചുമത്തി. 51 ലക്ഷം രൂപ സഭ ആദ്യഘട്ടമായി പിഴയടച്ചു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴ അടയ്ക്കണം. 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താന്‍ ഉണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെടുത്തതിന്റെ പിന്നാലെയാണ് പിഴ ചുമത്തിയത്. ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള മൂന്ന് ഏക്കര്‍ ഭൂമി സെന്റിന് ഒമ്പത് ലക്ഷത്തി അയ്യയിരം രൂപ എന്ന നിരക്കില്‍ 27 കോടി രൂപയ്ക്ക് വില്ക്കാന് തീരുമാനിച്ചത്. എന്നാല്‍, ഇടനിലക്കാരന് സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ആധാരത്തില്‍ കണിച്ചത്. സഭയ്ക്ക് കൈമാറിയത് ഒമ്പത് കോടി രൂപയും. സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ ഇരട്ടി തുകയ്ക്ക് മറച്ചുവിറ്റെന്നും അന്വഷണ കമ്മീഷന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: