തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ക്ലാസ് നടത്തുന്നത് വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പി. സുരേഷ് പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ക്ലാസുകള്‍ ചില സ്കൂളുകളില്‍ ആരംഭിച്ചതായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അവധിക്കാല ക്ലാസുകളും ക്യാമ്പുകളും നടത്തുന്നതിന് കമ്മീഷന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: