കൊച്ചി: സിനിമാ ടിക്കറ്റുകളില്‍ ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞു.
പത്ത് ശതമാനം ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ഫിലിം ചേംബര്‍, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള എന്നീ സംഘടനകള്‍ നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സിനിമാ ടിക്കറ്റുകളിലെ നികുതിയുടെ കാര്യത്തില്‍ മാര്‍ച്ച് 31 ലെ സ്ഥിതി തുടരാന്‍ ഇടക്കാല ഉത്തരവില്‍ പറയുന്നു. ചരക്കു സേവന നികുതി വന്നതോടെ വിനോദ നികുതി ഈടാക്കേണ്ടെന്നായിരുന്നു 2017 ല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതു നിലനില്‍ക്കെ ഏപ്രില്‍ ഒന്നു മുതല്‍ വിനോദ നികുതി കൂടി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഹര്‍ജികളില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: