കൊല്ലം: ഭര്‍തൃഗൃഹത്തില്‍ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
കൊല്ലം ജില്ലാ പോലീസ് മേധാവി (കൊട്ടാരക്കര റൂറല്‍) വിശദമായ റിപ്പോര്‍ട്ട് മൂന്നാഴ്ചകകം സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു.
മാതാപിതാക്കളില്‍ നിന്ന് സ്ത്രീധനത്തുക ഈടാക്കാന്‍ വേണ്ടി യുവതിയെ പട്ടിണിക്കിട്ടെന്നും ദുര്‍മന്ത്രവാദം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉള്ളതായി കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 26ന് കൊട്ടാരക്കര നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: