കൊച്ചി: കോണ്‍ഗ്രസ്, സിപിഎം രാഷ്ട്രീയ ധാരണയുടെ ആവശ്യകത പരസ്യമായി പറഞ്ഞ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസുമായി നീക്കുപോക്ക് വേണ്ടെന്ന് തീരുമാനിച്ചതും മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാതെ ഉറച്ച നിലപാടെടുക്കാന്‍ തയാറാകാത്തതും സിപിഎമ്മാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാദം അത്ഭുതപ്പെടുത്തുന്നു. സിപിഎമ്മിന് ശക്തിയുള്ള കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ ഇല്ലെന്നാണ് അവരുടെ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം.
പിന്നെ എന്തു തെറ്റായ സന്ദേശം എന്നാണ് മുഖ്യമന്ത്രി പറയുന്നത്? ശക്തമായ പോരാട്ടം നടത്തേണ്ടത് ബിജെപിക്കെതിരെയാണ്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ മുന്നേറ്റം പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി മോശമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: