കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരായ പ്രമുഖ വ്യക്തികള്‍ക്കെതിരെ 400 ഓളം കേസുകള്‍ രജിസ്ട്രര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കര്‍മ്മ സമിതി നേതാക്കളായ പിഇബി മേനോന്, കെ.പി ശശികല ടീച്ചര്‍, മുന്‍ ഡിജിപി സെന്‍കുമാര്‍, മുന്‍ പിഎസ്എസി ചെയര്മാന് കെ.എസ് രാധാകൃഷ്ണന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയടക്കമുള്ള നേതാക്കള്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസുകള്‍.
ശബരിമലയില്‍ യുവതികളെ കയറ്റിയുള്ള ആചാരലംഘനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ നാശ നഷ്ടങ്ങള്‍, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് പ്രതിഷേധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ശബരിമല കര്‍മ്മ സമിതി, ബിജെപി നേതാക്കള്‍ക്കെതിരെ പോലിസ് വ്യാപകമായി കേസുകള്‍ രജിസ്ട്രര്‍ ചെയ്തത്.
ഹിന്ദുനേതാക്കള്‍ക്കെതിരെ കേസ്സെടുക്കാന്‍ എസ്പിമാര്ക്ക് സംസ്ഥാന പോലിസ് മേധാവി നേരിട്ട് സര്‍ക്കുലര്‍ അയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന് ,ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ , വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ എസ്ജെആര്‍ കുമാര്‍, മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ , മുന്‍ പിഎസ്സി ചെയര്മാന് കെഎസ് രാധാകൃഷ്ണന്, ബിജെപി സംസ്ഥാന നേതാക്കളായ പിഎസ് ശ്രീധര്‍പിള്ള, കെ.സുരേന്ദ്രന്, എംടി രമേശ്, പി.കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന് , ഒ.രാജഗോപാല്‍ എംഎല്‍എ തുടങ്ങിവര്‍ക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്.
വിവിധ ജില്ലകളിലായി 400 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്താതായാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. 76 കേസുകള്‍ ആണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ജില്ലയില്‍ 55ഉം കൊല്ലത്ത് 48 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹിന്ദുനേതാക്കള്‍ക്കെതിരെ കേസ്സെടുക്കണമെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് സര്‍ക്കാര്‍ നടപടിയെങ്കിലും പരാതിക്കാരന് വേണ്ടി ഹാജരായത് മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ സ്വകാര്യ ഓഫിസില്‍ നിന്നാണ് എന്നതും വിവാദമായിട്ടുണ്ട്. ഹര്‍ജിയില്‍ എതിര്‍കക്ഷികളോട് സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ ഹൈകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വേനല്‍കാല അവധിയ്ക്ക് ശേഷം ഹര്‍ജി ഹൈക്കോടതി ഇനി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: