കൊച്ചി: ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ചാലക്കുടിയിലെ എന്‍ഡിയെ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പോലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ അയ്യപ്പ ജ്യോതി തെളിയിച്ചതും, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതും ഉള്‍പ്പടെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട അഞ്ചോളം കേസുകളാണ് രാധാകൃഷ്ണനെതിരെ പോലിസ് ചുമത്തിയിരുന്നത്. ഈ കേസുകളിലെല്ലാം അദ്ദേഹം ജാമ്യം എടുത്തിട്ടുണ്ട്.
ശബരിമലയില്‍ ആരെതിര്‍ത്താലും ആചാരം ലംഘിച്ച് ദര്‍ശനം നടത്തുമെന്ന് വീരവാദം മുഴക്കി എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ വച്ച് വിശ്വാസികള്‍ തടയുകയായിരുന്നു.
തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിന് എത്തിയ ദിവസം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്‍ 17 മണിക്കൂറോളമാണു പ്രതിഷേധ സമരം നടന്നത്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവിട്ട ശേഷം ഒടുവില്‍ മടങ്ങുകയായിരുന്നു. തൃപ്തിയെയും സംഘത്തെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാമജപം നടത്തി പ്രതിഷേധിക്കുകയായിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലാദ്യമായാണു ഇത്ര വലിയ പ്രതിഷേധം നടന്നത്.
ശബരിമലയിലെ ആചാരലംഘനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ ബിജെപി സജീവമായി ഉയര്‍ത്തിയിരിക്കെ രാധാകൃഷ്ണന്റെ അറസ്റ്റ് സജീവ ചര്‍ച്ചയാകും. ശബരിമല പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ എ.എന്‍ രാധാകൃഷ്ണന് മറ്റ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് പോലും വിപുലമായ സ്വീകരണം ലഭിക്കുന്നത് എതിരാളികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ രാധാകൃഷ്ണന് നിരാഹാരം കിടന്നതുള്പ്പടെയുള്ള വിഷയങ്ങളാണ് വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തെ സ്വീകാര്യനാക്കുന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലില്‍ തടഞ്ഞ് അപമര്യാദയായി പെരുമാറിയ എസ്പി രതീഷ് ചന്ദ്രയ്ക്കെതിരെ രാധാകൃഷ്ണന് രൂക്ഷമായി പ്രതികരിച്ചതും ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: