പെരുമ്പാവൂര്‍: സംഘപരിവാറിന് വേണ്ടി സൈബര്‍ പോരാട്ടം നടത്തുന്ന പി ബി രഞ്ജിത്തി(40)ന്റെ അപകട മരണം ആസൂത്രിതമെന്ന് സൂചന. ബൈക്കില്‍ സഞ്ചരച്ച രഞ്ജിത്തിനെ കാറിടിച്ചിടുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി. രാത്രി 12 മണിയോടെയാണ് സംഭവം.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിക്കുകയും എതിരാളികളെ കടന്നാക്രമിക്കുകയും ചെയ്യുന്ന ശൈലിയിലൂടെ സൈബര്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു. വിമര്‍ശനത്തിന് രൂക്ഷമായ ഭാഷ ഉപയോഗിക്കുന്നതിനാല്‍ നവമാധ്യമങ്ങളില്‍ രഞ്ജിത്തിന് സ്ഥിരം ഭീഷണിയും ഉണ്ടാകുമായിരുന്നു. ജിഹാദി കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളില്‍ നിന്നും വധഭീഷണി വരെ ഉണ്ടായി. ഭീഷണി യാഥാര്ത്ഥ്യമാക്കിയതാണെന്നാണ് പ്രഥമിക നിഗമനം.എസ്ഡിപിഐയിലേക്കാണ് അന്വേഷണം നീളിന്നത്.
രഞ്ജിത്തിന്റെ അച്ഛന് മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി. ഫോറന്‍സിക് പരിശോധന നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: