ആറ്റിങ്ങല്‍: കോടതിയില്‍ പണം കെട്ടിവച്ച് ജാമ്യം എടുക്കുന്നത് വിശ്വാസ സംരക്ഷണത്തിന് വേണ്ടിയെന്ന് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അല്ല ഞാന്‍ കോടതിയില്‍ കയറി തലകുനിച്ച് നില്‍ക്കുന്നത്. ആചാരവും വിശ്വാസവും സംരക്ഷിക്കാനാണ്. മാത്രമല്ല കഴിഞ്ഞ ദിവസം ജാമ്യം എടുക്കേണ്ടി വന്നത് പാലിയക്കര ടോള്‍ സമരത്തില്‍ പങ്കെടുത്തതിനാണ്. ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ് നിഷ്ഠൂരമായി പിച്ചിചീന്തിയ ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിനാണ്. ഒരു കേസില്‍ പോലീസ് അക്രമിച്ച് തല തല്ലിപ്പൊളിച്ച ശേഷം അവരെ അക്രമിച്ചെന്ന് പറഞ്ഞ് കേസെടുത്തു. ഇനിയും വിശ്വാസങ്ങള്‍ സംരക്ഷിക്കാനും പൊതു സമൂഹത്തിന്റെ നിലപാടുകള്‍ സംരക്ഷിക്കാനും എന്നും മുന്നില്‍ ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: