വെഞ്ഞാറമൂട്: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായതോടെ ധൈര്യം ചോര്‍ന്നുപോയ പടയാളിയുടെ ശരീരഭാഷയിലേയ്ക്ക് പിണറായി വിജയന് മാറിയെന്ന് ബിജെപി സംസ്ഥാന സമിതി അംഗം വി.വി. രാജേഷ് പറഞ്ഞു. എന്‍ഡിഎ വാമനപുരം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കണ്വെന്ഷന് വെഞ്ഞാറമൂട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലക്കലില്‍ ആചാര സംരക്ഷണ സമിതി തുടങ്ങി വച്ച സമരത്തിനെതിരെ പോലീസ് നരനായാട്ട് നടത്തിയപ്പോള്‍ അവിടെയെത്തി പോലീസ് നീക്കത്തെ വെല്ലുവിളിച്ച് സമരത്തിന് നേതൃത്വം നല്കിയ ശോഭ സുരേന്ദ്രന് ആറ്റിങ്ങല്‍ മണ്ഡലത്തിന് അഭിമാനിക്കാവുന്ന സ്ഥാനാര്‍ത്ഥിയാണെന്നും രാജേഷ് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് വെളളയംദേശം അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ മലയിന്‍കീഴ് രാധാകൃഷ്ണന്, വെങ്ങാനൂര്‍ ഗോപന്, ചെമ്പഴന്തി ഉദയന്‍, കല്ലിയോട് രാമചന്ദ്രന് നായര്‍, നെല്ലനാട് ശശി, ആട്ടുകാല്‍ അശോകന്, ഇന്ദിരാ ചന്ദ്രന്, പ്രശാന്ത് മൂഴി, എസ്.ആര്. രജി കുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് പാങ്ങോട് ചന്ദ്രന്, നേതാക്കളായ ആര്.വി. നിഖില്‍, അഡ്വ. വേണു കാരണവര്‍, എല്‍.ജെ.പി നേതാവ് കല്ലറ രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: