ദേവികുളം: ആനമുടി നാഷണല്‍ പാര്‍ക്കിനു സമീപം കാട്ടുതീ പടരുന്നു. അന്‍പതോളം വീടുകള്‍ക്ക് തീപിടിക്കുകയും വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന കാട്ടുതീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു. വനപാലകരുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉള് വനത്തിലേക്ക് തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: