പാലാ: സംസ്കാരം നിലനില്ക്കാന് ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് കെ.പി. ശശികല ടീച്ചര്‍. ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്നും 27-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം ഉദ്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു.
നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറി നടന്നുവരുന്ന കുത്തിയോട്ടം, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ആചാരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്ത് വരുന്നു. ബാലാവകാശത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പേരിലാണിത്. ഹിന്ദുവിന്റെ ആചാരങ്ങള്‍ക്ക് നേരെ മാത്രമാണ് ഇത്തരം കടന്നുകയറ്റമെന്നത് ആശങ്കയുണര്‍ത്തുന്നതായും ശശികല ടീച്ചര്‍ പറഞ്ഞു.
ഹിന്ദുമഹാ സംഗമം രക്ഷാധികാരി സ്വാമി വാമദേവാനന്ദ മഹാരാജ് അധ്യക്ഷനായി. അഡ്വ.കെ.ആര്. ശ്രീനിവാസന് ഡോ.എന്‍.കെ. മഹാദേവന്, കെ.എന്‍. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: