തൃശൂര്‍: വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പുതിയ സ്ഥാനാര്‍ത്ഥിയെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തീരുമാനിക്കുമെന്നും തുഷാര്‍ പറഞ്ഞു. തൃശൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ തന്നോട് മത്സരിക്കണമെന്ന് അമിത് ഷാ പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ്. സീറ്റ് ബിജെപിയ്ക്ക് വിട്ടു നല്കാന് ബിഡിജെഎസ് തയ്യാറാണ്. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് അമിത് ഷാ ആണ്. അമിത് ഷാ എടുക്കുന്ന എന്ത് തീരുമാനത്തിനും തന്റെയും ബിഡിജെഎസിന്റെയും പൂര്‍ണ പിന്തുണയുണാടകുമെന്നും തുഷാര്‍ പറഞ്ഞു.
വയനാട് മണ്ഡലം തിരികെ വാങ്ങുന്ന കാര്യം ബിഡിജെഎസുമായി ചര്‍ച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ള പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും വയനാട്ടില്‍ ശക്തമായ മത്സരം എന്‍ഡിഎ കാഴ്ചവെക്കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: