തിരുവനന്തപുരം: അമേത്തിയിലെ പരാജയ ഭീതി മൂലമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വന്നതെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. കേരളത്തിലുള്ള രാഷ്ട്രീയം ബന്ധം രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ദേശീയ തലത്തിലുള്ള ബന്ധമാണോ കേരളത്തിലുള്ളതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ശബരിമല വിഷയം ചര്‍ച്ച ചെയ്യരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്താല്‍ എന്താണ് തെറ്റ്.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള മലക്കം മറിച്ചിലാണ് ശശി തരൂര്‍ ഇന്നലെ കാണിച്ച മത്സ്യത്തൊഴിലാളികളോടുള്ള പ്രതികരണമെന്നും കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് ജനം ടിവിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: