ലണ്ടന്‍: ഇടക്കാല പരിശീലകനായെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച ഒലെ ഗണ്ണര്‍ സോള്‍േഷര്‍ക്ക് അംഗീകാരം. ഒലെ ഗണ്ണറെ സ്ഥിരം പരിശീലകനായി നിയമിച്ചതയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. മൂന്ന്് വര്‍ഷത്തേക്കാണ് നിയമനം.
ഡിസംബറില്‍ ജോസ് മൗറീഞ്ഞോയെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റ് ഒലെ ഗണ്ണര്‍ പത്തൊമ്പത് മത്സരങ്ങളില്‍ പതിനാലിലും ടീമിനെ വിജയത്തിലേക്ക്് നയിച്ചു.
നോര്‍വെക്കാരനായ ഒലെയുടെ കീഴില്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ കളിച്ച പതിമൂന്ന് മത്സരങ്ങളില്‍ പത്തിലും വിജയം നേടി. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലുമെത്തി. പാരീസ് സെന്റ് ജര്‍മയിന്‍സിനെയാണ് പ്രീ ക്വാര്‍ട്ടറില്‍ യുണൈറ്റഡ് വീഴ്്ത്തിയത്.
പോള്‍ പോഗ്ബ അടക്കമുള്ള ഒട്ടേറെ കളിക്കാര്‍ ഒലെയുടെ മികവിനെ വാഴ്‌ത്തി. കളിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്ന ഒലെ മികച്ചൊരു കോച്ചാണെന്ന് പലതാരങ്ങളും വെളിപ്പെടുത്തി.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താമണ്. ആഴ്‌സണല്‍, ചെല്‍സി, ടോട്ടനം തുടങ്ങിയ ടീമുകളോട് പടവെട്ടി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയാണ് യുണൈറ്റഡിന്റെ ലക്ഷ്യം.
















