Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എവിടെ സൂര്‍ജേവാല ആ കടലാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 03:09 am IST
in Vicharam

ആക്രി പെറുക്കി ജീവിക്കുന്നവരുടെ കഥപറയുന്ന സിനിമയ്‌ക്ക് കാബൂളിവാല എന്ന് പേരിട്ടവരുടെ നര്‍മബോധം സമ്മതിക്കണം. രണ്‍ദീപ് സുര്‍ജേവാല വലിച്ചുകീറിയെടുത്ത് വായിച്ച കടലാസിന് ഒരു ദിവസത്തെ വാര്‍ത്താപ്രാധാന്യമാണുണ്ടായിരുന്നത്. അത് കഴിഞ്ഞപ്പോള്‍ സൂര്‍ജേവാലയും ഒരു കാബൂളിവാലയായി.

കര്‍ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ ബി.എസ്. യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികളും ലക്ഷങ്ങളും നല്‍കിയതിന്റെ പറ്റുപടി പുസ്തകത്തിന്റെ നടുപ്പേജാണിതെന്ന് രോമാഞ്ചം മേലാകെ വാരി വിതറി പ്രഖ്യാപിക്കുമ്പോള്‍ സൂര്‍ജേവാല കരുതിയത് പണ്ട് ലോക്‌സഭയില്‍ പപ്പുമോന്‍ പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബിനേക്കാള്‍ മുന്തിയ ഇനമെന്തോ ആയിട്ടാകും ഇത് പിറ്റേന്നത്തെ പുലരിയില്‍ പ്രത്യക്ഷപ്പെടുക എന്നതാണ്. പക്ഷേ കടലാസുമൂല്യം തിരിച്ചറിഞ്ഞ ദേശീയമാധ്യമങ്ങള്‍ സംഗതി കൊട്ടയില്‍തള്ളി. തള്ളിന് പേരുകേട്ട മലയാള മാധ്യമ’ത്തറ’വാടികള്‍ ഒന്നാം പേജില്‍ മുഴപ്പിച്ചു. 

അയ്യായിരം കോടിയുടെ അഴിമതിക്കേസില്‍ ജാമ്യമെടുത്ത് വിലസുന്ന അമ്മയ്‌ക്കും മോനും കുടുംബക്കാര്‍ക്കും വേണ്ടി പണിയെടുത്ത് നടുവൊടിഞ്ഞെവിടുന്നോ സംഘടിപ്പിച്ചതാണ് കോടികളുടെ സൂര്‍ജേവാലാ കോമഡി. എവിടെ തെളിവെന്ന് ചോദിച്ചപ്പോള്‍ പോക്കറ്റില്‍ കാശില്ലാഞ്ഞ് പൊതിഞ്ഞ പുട്ടുകുറ്റി കടമുതലാളിയുടെ മേശപ്പുറത്തേക്ക് നീക്കിവെക്കുന്ന കന്നാസും കടലാസും കളിയാണ് സൂര്‍ജേവാലയും പയറ്റിയത്.

പാവം വാലയെ പപ്പുമോന്‍ പാലം വലിച്ചതാണെന്നാണ് കേള്‍ക്കുന്നത്. ഗഡ്കരിയുടെ മോളെ കെട്ടിക്കാന്‍ യെദ്യൂരപ്പ കൊടുത്ത പത്ത് കോടിയുടെ കഥ കേട്ടപ്പോള്‍ത്തന്നെ പപ്പുമോന് ഏതാണ്ട് സംഗതി പിടികിട്ടി. പണ്ടത്തെ ബോംബ് കഥ ചീറ്റിയതുപോലെയുള്ള ഇടപാടാണ് ഇതെന്ന് അവശേഷിക്കുന്ന ബുദ്ധി വെച്ച് ഗണിച്ചുകൂട്ടി കണ്ടുപിടിച്ചുകളഞ്ഞു അദ്ദേഹം. അദ്വാനിയും ജോഷിയുമൊക്കെയടങ്ങുന്ന മുതിര്‍ന്ന ബിജെപിക്കാരെ മൊത്തത്തില്‍ കുരുക്കുന്ന ‘രേഖ’കളുമായി സൂര്‍ജേവാല, നേതാവിനെ കാത്തിരുന്നത് രണ്ടരമണിക്കൂറാണ്. പപ്പുമോന്‍ മുങ്ങിയെന്ന് മനസ്സിലായപ്പോള്‍ അജയ്‌മാക്കനെ മനസ്സില്‍ ധ്യാനിച്ച് കടലാസെടുത്ത് വീശുകയായിരുന്നു.

പപ്പുമോന്റെ ബുദ്ധി പോലും കൈമുതലായില്ലാതെപോയ മനോരമയും മാതൃഭൂമിയും സംഗതി ആഘോഷിച്ചു. മോദിക്കും കൂടി കുറച്ച് കോടികള്‍ കൊടുക്കാഞ്ഞതെന്തേ യെദ്യൂരപ്പാ എന്ന് നിലവിളിച്ചു. ആദ്യത്തെ ആഘോഷത്തിന്റെ കെട്ടുവിട്ടപ്പോഴാണ് അറിയുന്നത് കര്‍ണാടകയില്‍ ആണ്ടോടാണ്ട് കോണ്‍ഗ്രസ് ജോക്കര്‍മാര്‍ പുറത്തിറക്കുന്ന നോട്ടീസാണ് ഇതെന്ന്. പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും ഇത് പുറത്തുവരും. വരുന്നത് പോലെ ചീറ്റും. കീറിയ കടലാസല്ലാതെ മറ്റൊന്നും കൈയില്‍ കാണില്ല. 

ഞങ്ങ മാത്രമല്ല, നിങ്ങളും കള്ളന്മാരാ എന്ന് വരുത്താന്‍ അഞ്ചുകൊല്ലമായി മോദിയുടെ പിന്നാലെ നടന്ന് കള്ളനും പോലീസും കളിക്കുകയാണ് അമ്മയും മോനും. ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇതാ വരുന്നു എന്ന് പറയും. മോദിവിരുദ്ധ മാധ്യമങ്ങള്‍ ഫ്‌ളാഷടിച്ച് ആഘോഷിക്കും. കാത്തിരുന്ന് കാത്തിരുന്ന് പപ്പുമോന്‍ വരുന്നതോ ശങ്കരാടിയുടെ പഴയ കൈരേഖയുമായിട്ടാകും. അനുഭവം ഇത്രയായാലും പഠിച്ചില്ലെങ്കില്‍ പിന്നെ…. അല്ല, ദിവസം നാലഞ്ച് കഴിഞ്ഞില്ലേ, ആ കടലാസിന്റെ ബാക്കിയെന്തെങ്കിലും….?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.