Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യസുരക്ഷയ്‌ക്ക് യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല- നിര്‍മലാ സീതാരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2019, 08:31 pm IST
inKerala

തിരുവനന്തപുരം: രാജ്യസുരക്ഷയ്‌ക്കായി പത്ത് വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടും ചെറുവിരലനക്കിയില്ല. സൈന്യം എന്തിനും തയ്യാറായിരുന്നു. രാഷ്‌ട്രീയ ഇച്ഛാശക്തിയും തീരുമാനവുമാണ് ഇല്ലാതിരുന്നത്. കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നിര്‍മല. 

സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മേടിക്കാന്‍പോലും തയ്യാറായിരുന്നില്ല. റാഫേല്‍ യുദ്ധവിമാനം വേണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല. തോക്കുണ്ടായിട്ടും വെടിയുണ്ടകള്‍ ഇല്ലായിരുന്നു. രാജ്യം കാക്കുന്ന സൈന്യത്തിന് ആത്മവിശ്വാസം നല്‍കുന്ന ഒന്നും ചെയ്യാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ല. അന്നത്തെ പ്രതിരോധമന്ത്രി മലയാളിയായിരുന്നു. മുതിര്‍ന്ന നേതാവായിരുന്നതിനാല്‍ വ്യക്തിപരമായി അദ്ദേഹത്തെ വിമര്‍ശിക്കുന്നില്ല, നിര്‍മല പറഞ്ഞു. 

പുല്‍വാമയില്‍ സൈനികരുടെ ജീവനെടുത്തവര്‍ക്കുനേരെ ശക്തമായ തിരിച്ചടി നല്‍കാന്‍ നമുക്കായി. പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ച്ചെന്ന് ഭീകരതാവളം തകര്‍ത്തു. ഒരു ലോകരാഷ്‌ട്രവും ഇന്ത്യന്‍ നടപടിയെ എതിര്‍ത്തില്ല. മാത്രമല്ല, എല്ലാവരും പിന്തുണയ്‌ക്കുകയും ചെയ്തു.നരേന്ദ്രമോദിയെ എല്ലാ രാജ്യങ്ങളും പുകഴ്‌ത്തി. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി നടത്തിയ വിദേശയാത്രകളിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധത്തിന്റെ ഫലമായിരുന്നു അത്.

പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിത്. എന്നാല്‍ നാട്ടില്‍ ചിലര്‍ പാക് പ്രധാനമന്ത്രിക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരു സൈനികനെ തിരിച്ചുനല്‍കി എന്നതിന്റെ പേരിലാണിത്. 1971ല്‍ ആയിരക്കണക്കിന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യ തിരിച്ചുനല്‍കിയപ്പോള്‍ അന്നത്തെപ്രധാനമന്ത്രിക്ക് സമ്മാനം നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല എന്നത് ഓര്‍ക്കണം. പിടിയിലായ ഭാരതീയ സൈനികനെ അന്താരാഷ്‌ട്ര വ്യവസ്ഥയനുസരിച്ച് തിരിച്ചുനല്‍കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു, നിര്‍മല പറഞ്ഞു.

2014ല്‍ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അഴിമതിയും വിലക്കയറ്റവുമായിരുന്നു പ്രധാന വിഷയം. അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ അഴിമതി ഒരു വിഷയമേ അല്ലാതായി. വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുമായി. സാമ്പത്തികരംഗത്തും രാജ്യം മുന്നോട്ടാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ബിജെപി വീണ്ടും വോട്ട് നേടുന്നത്. അതുകൊണ്ടുതന്നെ നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താന്‍ ജനപിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പ് കേന്ദ്രകമ്മറ്റി ഓഫീസും നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്തു.കള്ളരേഖകളും കള്ളപ്പേപ്പറുകളും ഉയര്‍ത്തിക്കാട്ടി വ്യാജ ആരോപണങ്ങള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് ഉന്നയിക്കുകയാണ്. നിലവിലുള്ള 44 സീറ്റെങ്കിലും നിലനിര്‍ത്താനുള്ള വെപ്രാളമാണ് ഇതിന് കാരണം. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് അക്രമരാഷ്‌ട്രീയം ചര്‍ച്ചാവിഷയമാകും. സിപിഎം അക്രമത്തെക്കുറിച്ച് പറയുമ്പോള്‍ ആര്‍എസ്എസ് ബിജെപി അക്രമത്തെ ഒപ്പം ചേര്‍ക്കുന്നത് കാപട്യമാണ്. ബിജെപി ഭരിക്കുന്നിടത്തോ ശക്തിയുള്ളിടത്തോ കൊലപാതക രാഷ്‌ട്രീയമില്ല. കേരളത്തില്‍ ബിജെപി അക്രമരാഷ്‌ട്രീയം കാണിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ ആരോപണമുന്നയിച്ച് പുകമറ സൃഷ്ടിക്കുകയല്ല, നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.