Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീറ്റും വോട്ടും റെഡി; മത്സരിക്കുമോ ഈ അമ്മ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 26, 2019, 09:53 am IST
inIndia

മോദി സര്‍ക്കാര്‍ കരുത്തിന്റെ പ്രതീകമാണ്. എത്ര കരുത്തര്‍ക്കും വേണം ഒരമ്മയുടെ വാത്സ്യലവും കരുതലും. രാജ്യത്തെ നയിക്കുന്ന നമ്മുടെ സര്‍ക്കാരിലുമുണ്ട് ഒരു മാതൃഭാവം. സ്‌നേഹലാളനങ്ങളും കരുതലും ജാഗ്രതയും കൊണ്ട് നമ്മെ പൊതിയുന്ന ആ മാതൃസ്വരൂപിണി, അതാണ് സുഷമ സ്വരാജ്. ഒരു സംശയവുമില്ല, മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവളാണ്  നമ്മുടെ വിദേശകാര്യമന്ത്രി സുഷമ. വലിയ കുങ്കുമപ്പൊട്ട്, ആ ചുണ്ടില്‍ എല്ലായ്‌പ്പോഴുമുണ്ട്, നിറഞ്ഞ ചിരി. വേഷം എപ്പോഴും സാരി തന്നെ.

പെരുമാറ്റത്തിലും വേഷത്തിലും ഉള്ള അടക്കം പ്രവര്‍ത്തന മേഖലയിലും കാണാം. ഒരു വിവാദത്തിലും പെടാതെ ഏറെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനം. 

ഇക്കുറി സുഷമ മത്സരിക്കുന്നില്ലെന്ന വാര്‍ത്ത വേദനയോടെ ശ്രവിച്ചവരാകും ഇന്ത്യാക്കാര്‍, പ്രത്യേകിച്ച് പ്രവാസികള്‍. രാജ്യസഭയില്‍ എത്തി അങ്ങനെയെങ്കിലും അവര്‍ വിദേശകാര്യമന്ത്രിയാകണേയെന്നാകാം അവരുടെ പ്രാര്‍ഥന. ജാതിമത രാഷ്‌ട്രീയ ഭേദമില്ലാതെ അത്രയ്‌ക്ക് പ്രിയങ്കരിയാണ് അവര്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ താന്‍ മത്സരത്തിനില്ലെന്ന് അവര്‍ തീരുമാനം എടുത്തു കഴിഞ്ഞു. എങ്കിലും പാര്‍ട്ടി നിര്‍ബന്ധിച്ച് അവരെ മത്സരത്തിന് ഇറക്കുമെന്ന് വിശ്വസിക്കുന്നവര്‍ അനവധിയാണ്. മത്സരിച്ചാലും ഇല്ലെങ്കിലും ഈ തെരഞ്ഞെടുപ്പിലും ഈ അറുപത്തേഴുകാരി സജീവമായി രംഗത്തുണ്ടാകുമെന്ന് ഉറപ്പ്. കാരണം തെരഞ്ഞെടുപ്പ് എന്ന ഉത്സവത്തില്‍ നിന്ന് അകന്നുമാറി നില്‍ക്കാന്‍ കഴിയില്ല അവര്‍ക്ക്. രാഷ്‌ട്രീയ രംഗത്ത് നിരവധി റെേക്കാഡുകളിട്ടിട്ടുള്ള സുഷമ ഇന്ത്യ കണ്ട ഏറ്റവും കരുത്തരായ വനിതാരത്‌നങ്ങളില്‍ അഗ്രഗണ്യയാണ്.

ഹരിയാനയില്‍ ആര്‍എസ്എസ്സുമായി ഏറെ അടുപ്പമുണ്ടായിരുന്ന കുടുംബത്തില്‍ ജനനം. അച്ഛന്റെ പൊതുജീവിതം സുഷമയെയും പൊതുജീവിതത്തിലേക്ക് ആകര്‍ഷിച്ചു. രാഷ്‌ട്രമീമാംസയിലും സംസ്‌കൃതത്തിലുമാണ് ബിരുദം. പഠിക്കുന്ന കാലത്തുതന്നെ മികച്ച പ്രഭാഷകയ്‌ക്കുള്ള പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. പിന്നെ നിയമം പഠിച്ച് അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. 73-ല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ആര്‍എസ്എസുമായുള്ള ബന്ധം എഴുപതുകളില്‍ സുഷമയെ എബിവിപിയിലേക്ക് എത്തിച്ചു. അങ്ങനെ പൊതുജീവിതത്തില്‍ സജീവമായ അവരെ വിവാഹം കഴിച്ചത് സ്വരാജ് കൗശല്‍, സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍, ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വലംകൈ. 75-ല്‍ അടിയന്തരാവസ്ഥ സമയത്തും മറ്റും ഫെര്‍ണാണ്ടസിനുവേണ്ടി വലിയൊരു അഭിഭാഷക സംഘമാണ് രംഗത്തുണ്ടായിരുന്നത്. സുഷമയായിരുന്നു സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍. ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായി അതില്‍ എത്തി.

ഇരുപത്തഞ്ചാം വയസ്സില്‍ എംഎല്‍എ

ഇതിനകം ഹരിയാന രാഷ്‌ട്രീയത്തില്‍ പ്രശസ്തിയാര്‍ജിച്ചിരുന്നു. 

77-ല്‍ 25-ാം വയസില്‍  അംബാല കന്റോണ്‍മെന്റില്‍ നിന്നുള്ള എംഎല്‍എയായി. 87 മുതല്‍ 90 വരെയും എല്‍എയായി. 77 ജൂലൈയില്‍ ദേവിലാലിന്റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാരില്‍ സുഷമ കാബിനറ്റ് മന്ത്രിയായി, 79ല്‍ ജനതാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ. അതും ചരിത്രമാണ്, 27ാമത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാകുക. പിന്നെ വന്ന ബിജെപി-ലോക്ദള്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായി (87 മുതല്‍ 90 വരെ). 90ല്‍ രാജ്യസഭാംഗം. 96ല്‍ തെക്കന്‍ ദല്‍ഹിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടല്‍ജിയുടെ പതിമൂന്നു ദിവസം മാത്രം ആയുസുണ്ടായിരുന്ന സര്‍ക്കാരില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി. 98 മാര്‍ച്ചിലെ തെരഞ്ഞെടുപ്പിലും തെക്കന്‍ ദല്‍ഹിയില്‍ നിന്ന് വിജയിച്ചു. 

രണ്ടാമൂഴത്തിലും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി. ഒപ്പം ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ അധികച്ചുമതലയും. 98 ഒക്‌ടോബറില്‍ മറ്റൊരു ദൗത്യം അവരെ കാത്തിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ദല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. പക്ഷെ തൊട്ടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയെപ്പട്ടു. പാര്‍ട്ടി നിര്‍ദേശാനുസരണം എംഎല്‍എ സ്ഥാനം രാജിവച്ച് വീണ്ടും ദേശീയ നേതൃത്വത്തിലേക്ക്. സുഷമ കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് ചലച്ചിത്ര നിര്‍മാണം വ്യവസായമായി പ്രഖ്യാപിച്ചത്. അതോടെയാണ് നിര്‍മാതാക്കള്‍ക്ക് ബാങ്ക് വായ്‌പ്പ ലഭ്യമായിത്തുടങ്ങിയത്. 99ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ സോണിയക്കെതിരെ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് സുഷമയെയാണ്. കോണ്‍ഗ്രസ് കോട്ടയില്‍ തോറ്റെങ്കിലും വെറും 12 ദിവസത്തെ പ്രചാരണം കൊണ്ട് സുഷമ പിടിച്ചത് 3,58,000 വോട്ടുകളാണ്. 

2000-ല്‍ വീണ്ടും രാജ്യസഭാംഗം. വീണ്ടും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി. 2003 ജനുവരി വരെ ഈ വകുപ്പ് അലങ്കരിച്ചു. പിന്നെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ, പാര്‍ലമെന്ററികാര്യ മന്ത്രിയായി. സുഷമയുടെ കാലത്താണ് ആറ് സംസ്ഥാനങ്ങളില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിച്ചത്. 2004ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടു. 2006 ഏപ്രിലില്‍ വീണ്ടും രാജ്യസഭയിലേക്ക്.

2009ലെ പൊതുതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ വിദിശ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നാലു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചരിത്രം കുറിച്ച ജയം. എല്‍.കെ. അദ്വാനിക്കു പകരം 2009 ഡിസംബര്‍ 21ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി. 2014ലെ തെരഞ്ഞെടുപ്പില്‍ വിദിശ മണ്ഡലത്തില്‍ നിന്ന് വീണ്ടും നാലു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയം. പിന്നെ മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായി.

എന്നും ഫസ്റ്റ്

ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രി, ബിജെപിയുടെ ആദ്യത്തെ വനിതാ വക്താവ്, ബിജെപിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, ബിജെപിയുടെ ആദ്യ വനിതാ കേന്ദ്രമന്ത്രി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നേടിയ ഒരേ ഒരു വനിത. ഇന്ദിരയ്‌ക്കു ശേഷം വിദേശകാര്യ മന്ത്രിയായ വനിത. 

വീണ്ടും ഒരു മത്സരം. അതിന് അവര്‍ക്ക് അവസരമുണ്ട്. സീറ്റു നല്‍കാന്‍ സന്നദ്ധമായി പാര്‍ട്ടിയുണ്ട്, വോട്ട് ചെയ്ത് വമ്പന്‍ ഭൂരിപക്ഷത്തിന് ജയിപ്പിക്കാന്‍ തയാറായി ജനങ്ങളുമുണ്ട്. പക്ഷെ സുഷമ സമ്മതം മൂളണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

Kerala

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.